Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Kalolsavam

നൗ​ഫ​ലി​ന്‍റെ മി​ക​വി​ല്‍ വ​ട്ട​പ്പാ​ട്ടി​ലും എം​ജി​എം ളാ​ക്കാ​ട്ടൂ​ര്‍

തൃ​ശൂ​ര്‍: നൗ​ഫ​ല്‍ കോ​ട്ട​യം എ​ന്ന ക​ലാ​കാ​ര​ന്‍റെ പ​രീ​ശീ​ല​ന​മി​ക​വി​ല്‍ ളാ​ക്കാ​ട്ടൂ​ര്‍ എം​ജി​എം എ​ന്‍​എ​സ്എ​സ് സ്‌​കൂ​ളി​ല്‍ വ​ട്ട​പ്പാ​ട്ട് മ​ത്സ​ര​ത്തി​ല്‍ എ ​ഗ്രേ​ഡ്. ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ വ​ട്ട​പ്പാ​ട്ട് അ​ഭ്യ​സി​പ്പി​ക്കു​ന്ന നൗ​ഫ​ല്‍ ആ​ദ്യ​മാ​യാ​ണ് ളാ​ക്കാ​ട്ടൂ​ര്‍ സ്‌​കൂ​ളി​ല്‍ പ​രി​ശീ​ല​ക​നാ​യി എ​ത്തു​ന്ന​ത്. സ​ഹാ​യി​ക​ളാ​യി എ​സ്.​അ​ര​വി​ന്ദ്, എ.​വി. ആ​കാ​ശ്കു​മാ​ര്‍ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

വ​ട്ട​പ്പാ​ട്ടി​നു​പു​റ​മെ ദ​ഫ് മു​ട്ട്, അ​റ​ബ​ന​മു​ട്ട് ഇ​ന​ങ്ങ​ളി​ലും നൗ​ഫ​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു​ണ്ട്.

ഒ​പ്പ​ന​യ്ക്കു സ​മാ​ന​മാ​യ ഒ​രു മാ​പ്പി​ള​ക​ലാ​രൂ​പ​മാ​ണ് വ​ട്ട​പ്പാ​ട്ട്. ഒ​പ്പ​ന​യി​ല്‍ പെ​ണ്ണു​ങ്ങ​ളെ​ന്ന​തു​പോ​ലെ വ​ട്ട​പ്പാ​ട്ടി​ല്‍ ആ​ണു​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ല്യാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ളു​ക​ള്‍ കൂ​ടി​യി​രു​ന്ന് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കാ​നാ​യി ചൊ​ല്ലി​യി​രു​ന്ന പാ​ട്ടാ​ണ് വ​ട്ട​പ്പാ​ട്ട്.

മ​ണ​വാ​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്കു ക​ല്യാ​ണ​ച്ചെ​ക്ക​നെ ആ​ന​യി​ക്കു​ന്ന​തു​മു​ത​ല്‍ പെ​ണ്‍​വീ​ട്ടു​കാ​രു​മാ​യു​ള്ള വാ​ശി​യേ​റി​യ സം​വാ​ദ​ത്തി​ലൂ​ടെ ഒ​ത്തു​തീ​ര്‍​പ്പി​ല്‍ അ​വ​സാ​നി​ക്കു​ന്ന​താ​ണ് വ​ട്ട​പ്പാ​ട്ടി​ന്‍റെ ഘ​ട​ന. പ​ര​മ്പ​രാ​ഗ​ത​രീ​തി​യി​ല്‍ വ​ട്ട​പ്പാ​ട്ട് ക​ളി​ക്കാ​ന്‍ ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും വേ​ണം. സ്‌​കൂ​ള്‍​ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ വ​ട്ട​പ്പാ​ട്ട് ഒ​രു മ​ത്സ​ര ഇ​ന​മാ​യ​തോ​ടെ സ​മ​യം പ​ത്തു​മി​നി​റ്റാ​യി പ​രി​മി​ത​പ്പെ​ടു​ത്തി.

വേ​ദി​യി​ല്‍ ഒ​രു മ​ണ​വാ​ള​നും കൈ​കൊ​ട്ടി പാ​ടാ​നാ​യി ഒ​രു പ്ര​ധാ​ന പാ​ട്ടു​കാ​ര​നും കോ​റ​സാ​യി എ​ട്ടു ഗാ​യ​ക​രു​മു​ണ്ടാ​കും. മ​ണ​വാ​ള​നാ​യി ന​ന്ദ​ന്‍ പ്ര​ദീ​പാ​യി​രു​ന്നു വേ​ദി​യി​ല്‍. ആ​ല്‍​വി​ന്‍ ജോ​സ​ഫ്, അ​മീ​ര്‍ നി​യാ​സ്, വി.​എം. സ്വാ​മി​നാ​ഥ്, എ​സ്. നീ​ര​ദ്, അ​ശ്വ​ന്ത് കെ. ​ഷാ​ജി​മോ​ന്‍, കെ.​ബി. ദേ​വ​ദ​ത്ത്, ഗോ​കു​ല്‍ ബി​ജു, സാ​വി​യോ സ​ന്തോ​ഷ്, ന​ന്ദ​ന്‍ നി​ബു എ​ന്നി​വ​രാ​ണ് കൈ​കൊ​ട്ടി​പ്പാ​ടി​യ​ത്.

 

Kerala

റ​വ​ന്യൂ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: വി​ധി നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത; ജ​ഡ്ജ​സി​നെ വി​ദ്യാ​ർ​ഥി​നി​ക​ൾ ത​ട​ഞ്ഞു​വ​ച്ചു

തൊ​ടു​പു​ഴ: ഇ​ടു​ക്കി റ​വ​ന്യൂ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ ബാ​ൻ​ഡ് ഡി​സ്പ്ലേ മ​ത്സ​ര​ത്തി​ൽ വി​ധി നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത ആ​രോ​പി​ച്ച് സം​ഘ​ർ​ഷ​വും പ്ര​തി​ഷേ​ധ​വും. എ​ച്ച്എ​സ് വി​ഭാ​ഗം ബാ​ൻ​ഡ് ഡി​സ്പ്ലേ മ​ത്സ​ര​ത്തി​ലെ വി​ധി നി​ർ​ണ​യ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

മ​ത്സ​ര​ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ കൂ​മ്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു. ത​ർ​ക്ക​വും ബ​ഹ​ള​വും ശ​ക്ത​മാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​നി​ക​ൾ ജ​ഡ്ജ​സി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ചു. പി​ന്നീ​ട് സം​ഘാ​ട​ക​ർ ഇ​ട​പെ​ട്ടി​ട്ടും ജ​ഡ്ജ​സി​നെ വി​ദ്യാ​ർ​ഥി​നി​ക​ൾ വി​ട്ടി​ല്ല.

ഇ​തോ​ടെ പോ​ലീ​സ് രം​ഗ​ത്തെ​ത്തി. എ​ന്നി​ട്ടും പ്ര​തി​ഷേ​ധം ശ​മി​ക്കാ​തെ വ​ന്ന​തോ​ടെ ജ​ഡ്ജ​സി​നെ പോ​ലീ​സ് സ്റ്റാ​ഫ് റൂ​മി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് സം​ഘാ​ട​ക​രും സ്കൂ​ൾ അ​ധി​കൃ​ത​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ച്ച് അ​പ്പീ​ലി​ന് പോ​കാ​മെ​ന്ന ധാ​ര​ണ​യി​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

District News

നെ​ടു​ങ്ക​ണ്ടം ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ം; ക​ല്ലാ​ര്‍ സ്‌​കൂ​ള്‍ മു​ന്നി​ല്‍

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു. നെ​ടു​ങ്ക​ണ്ടം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ 53 സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള 3524 പ്ര​തി​ഭ​ക​ളാ​ണ് 10 വേ​ദി​ക​ളി​ലാ​യി മാ​റ്റു​ര​യ്ക്കു​ന്ന​ത്. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ല്ലാ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളാ​ണ് മു​ന്നി​ട്ടു​നി​ര്‍​ക്കു​ന്ന​ത്.

യു​പി വി​ഭാ​ഗ​ത്തി​ല്‍ രാ​ജ​കു​മാ​രി ഹോ​ളി ക്യൂ​ന്‍​സും എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ തേ​ര്‍​ഡ്ക്യാ​മ്പ് ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളു​മാ​ണ് മു​ന്നി​ല്‍. ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് രാ​രി​ച്ച​ന്‍ നീ​റ​ണാ​ക്കു​ന്നേ​ല്‍ നി​ര്‍​വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പ്രി​മി ലാ​ലി​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ബി​ന്‍ മോ​ഹ​ന്‍, എ​ഇ​ഒ ജെ​ന്‍​സി​മോ​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ജി കെ. ​ഫി​ലി​പ്പ്, തുടങ്ങിയവർ പ്രസംഗിച്ചു.

Latest News

Corehub Up